HomeAround Keralaതിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; ഒപ്പം ദുരൂഹസാഹചര്യത്തിൽ മുറിയിൽ യുവതി

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; ഒപ്പം ദുരൂഹസാഹചര്യത്തിൽ മുറിയിൽ യുവതി

തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്താനപുരം സ്വദേശി അജിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അജിൻ അബോവസ്ഥലായ കാര്യം യുവതിയാണ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. മദ്യലഹരിയായിരുന്ന അജിൻ തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി രക്ഷിച്ചതാകാമെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments