HomeAround Keralaകണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്കുനേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം; വീഡിയോ പങ്കുവച്ച് യുവതി !

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്കുനേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം; വീഡിയോ പങ്കുവച്ച് യുവതി !

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. മധ്യവയസ്കനായ യാത്രക്കാരനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ട ശേഷം ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസിൽ കയറിയ മാസ്ക് ധരിച്ചയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാൾ നഗ്നതാ പ്രദർശനം തുടർന്നു. ബസിലെ ജീവനക്കാർ തിരിച്ചെത്തിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങിപ്പോയി. ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പങ്കുവെച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടിവരികയാണെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments