HomeNewsLatest Newsഅടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആകാശത്തുനിന്നും നക്ഷത്രങ്ങൾ അപ്രത്യക്ഷമാകും ! കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആകാശത്തുനിന്നും നക്ഷത്രങ്ങൾ അപ്രത്യക്ഷമാകും ! കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആകാശത്തുനിന്നും നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുമെന്നു ശാസ്ത്രജ്ഞര്‍. പ്രകാശ മലിനീകരണം മൂലം ആകാശത്തെ നക്ഷത്രങ്ങളെ നഗ്നനേത്രങ്ങളാല്‍ കാണാൻ സാധിക്കാതെ വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നിലവില്‍ ആകാശത്ത് 250 നക്ഷത്രങ്ങള്‍ ദൃശ്യമാകുമെന്നാണ് കണക്ക് എങ്കില്‍ അടുത്ത 18 വര്‍ഷം കഴിഞ്ഞാല്‍ 100 നക്ഷത്രങ്ങള്‍ മാത്രമേ ദൃശ്യമാകൂവെന്ന് ഗവേഷകർ പറയുന്നു. കടലാമകളെയും ദേശാടനപക്ഷികളെയും ഉള്‍പ്പെടെ പ്രകാശ മലിനീകരണം ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ചന്ദ്ര വെളിച്ചത്തെ അനുഗമിച്ച്‌ പോകുന്ന ഇത്തരം ജീവി വര്‍ഗങ്ങള്‍ക്ക് പ്രകാശ മലിനീകരണം വെല്ലുവിളിയാകുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ റോയല്‍ മാര്‍ട്ടിൻ റീസ് എന്നയാള്‍ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്ത് പ്രകാശ മലിനീകരണം വര്‍ധിച്ച്‌ വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments