HomeHealth Newsജനിച്ചപ്പോൾ മുതൽ ഇന്നുവരെ നിങ്ങളുടെ ശരീരത്തെ ആക്രമിച്ച മുഴുവൻ രോഗാണുക്കളെയും ഇനി തിരിച്ചറിയാം, ഒരേയൊരു രക്തപരിശോധനയിലൂടെ...

ജനിച്ചപ്പോൾ മുതൽ ഇന്നുവരെ നിങ്ങളുടെ ശരീരത്തെ ആക്രമിച്ച മുഴുവൻ രോഗാണുക്കളെയും ഇനി തിരിച്ചറിയാം, ഒരേയൊരു രക്തപരിശോധനയിലൂടെ !!

രക്ത പരോശോധന വെറും തമാശയല്ല. അതീവ ശ്രദ്ധയോടെ, നമ്മുടെ രോഗങ്ങൾ കണ്ടുപിടിക്കാൻ ഇത് സഹായിക്കും. ഇപ്പോളിതാ ജനിച്ചപ്പോൾ മുതൽ ഇന്നുവരെ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുള്ള സകല രോഗാണുക്കളെയും തിരിച്ചറിയുന്ന ഒറ്റ രക്തപരിശോധനയുമായി ശാസ്ത്രജ്ഞർ ! എന്തൊക്കെ രോഗാണുക്കൾ ഏതൊക്കെ അവസ്ഥയിൽ നമ്മുടെ ശരീരത്തിൽ; കയറിയിറങ്ങി പോയിട്ടുണ്ട് എന്ന് ഈ പരിശോധനയിലൂടെ മനസ്സിലാക്കാം. അതുവഴി, ഇപ്പോൾ ആരോഗ്യവാനാണെങ്കിലും പണ്ട് ശരീരത്തിൽ കയറിയിറങ്ങിപ്പോയ രോഗാണുക്കൾ മൂലം ഭാവിയിൽ എന്തെങ്കിലും രോഗങ്ങൾക്ക് സാധ്യതയുണ്ടോ എന്നും മനസ്സിലാക്കാം. ബർഗാമിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.

 

 

 

ഇത്ര വലിയ ടെസ്റ്റാണെങ്കിലും ഇതിനു ഓരേയൊരു തുള്ളി രക്തം മാത്രംമതി. അതുകൊണ്ട് ആയിരത്തിലധികം രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താനാവും. ഇപ്പോൾ നിങ്ങളുടെ ശരീരത്തിൽ ഇല്ലാത്തവയടക്കം. കാരണം, നമ്മുടെ ശരീരം ഒരിക്കൽ ആക്രമിച്ച രോഗാണുക്കളെ ഒരിക്കലും മറക്കില്ല എന്നതുതന്നെ.

 

 

 

VirScan എന്നറിയപ്പെടുന്ന ഈ ടെസ്റ്റിൽ 93000 DNA പീസുകളാണ് എൻകോഡ് ചെയ്തിരിക്കുന്നത്. ഈ DNA ഭാഗങ്ങൾ വിവിധ വൈറസുകൾ ഉണ്ടാക്കുന്ന പ്രോടീനുകൾ നിർമിക്കുന്നവയാണ്. ഈ DNA കൾ പിന്നീട് അവർ bacteriophages എന്നറിയപ്പെടുന്ന വൈറസുകളിലേക്ക് പ്രവേശിപ്പിക്കുന്നു. ഇതോടെ ഇവ വിവിധതരം വൈറൽ പ്രോടീനുകൾ ഉൽപ്പാദിപ്പിക്കാൻ തുടങ്ങും. മനുഷ്യശരീരം ആക്രമിക്കുന്ന ആയിരത്തിലധികം ബാക്ടീരിയകളുടെ പ്രോടീനുകളും ഇത്തരത്തിൽ ഉത്പാദിപ്പിക്കാനാവും. ഈ വൈറസുകളെയാണ് രക്ത സാംപിളുമായി ഇടപഴകാൻ അനുവദിക്കുന്നത്.

 

 

ഇനിയാണ് ആ മാജിക്ക് സംഭവിക്കുന്നത്. ഒരു വൈറസ് ഒരിക്കൽ നമ്മുടെ ശരീരത്തെ ആക്രമിച്ചാൽ, അതിനെതിരെ പൊരുതാൻ നമ്മുടെ ശരീരം ഉണ്ടാക്കുന്ന ആന്റിബോഡീസ് നമ്മുടെ ശരീരത്തിൽ പിന്നീടങ്ങോട്ട് എപ്പോഴുമുണ്ടാവും. ഇനിയൊരവസരത്തിൽ അതെ വൈറസിന്റെ ആക്രമണം ഉണ്ടായാൽ നേരിടാനായി. ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത് “an indelible footprint on the immune system” എന്നാണ്. ഇത്തരം ആന്റിബോഡി നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വൈറൽ പ്രോട്ടീൻ കയറിയിരിക്കുന്ന bacteriophage ഈ ആന്റി ബോഡിയുടെ ഒരു ബോണ്ട് ഉണ്ടാക്കുന്നു. ഇത്തരം ബോണ്ടുകളെ തിരഞ്ഞുപിടിക്കുന്ന ശാസ്ത്രജ്ഞർ അതുമായി ബന്ധപ്പെട്ട വൈറസിലെ എളുപ്പത്തിൽ കണ്ടെത്താനാനും. അതായത്, നിങ്ങളെ വർഷങ്ങൾക്കു മുൻപ് ആക്രമിച്ച ആ രോഗാണു ! ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ മുഴുവൻ രോഗാണുക്കളെയും കണ്ടെത്താനാവും.

 

 

ഇത് എങ്ങിനെയാണ് നമുക്ക് പ്രയോജനകരമാകുന്നത് ?

 
ഇപ്പോൾ ഡോക്ടർമാർ ചെയ്യുന്നത് എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ, അതിനനുസരിച്ചുള്ള അറെസ്റ്റുകൾ കുറിക്കുക എന്നതാണല്ലോ. എന്നാൽ, ഈ കണ്ടുപിടുത്തതോടെ, കഴിഞ്ഞ കാലങ്ങളിൽ നിങ്ങളെ എന്തൊക്കെ രോഗങ്ങൾ ആക്രമിച്ചിട്ടുണ്ടാവാമെന്നും അതിനൊക്കെ എന്തൊക്കെ ചികിത്സകൾ നടത്തിയിട്ടുണ്ടാവാമെന്നുമൊക്കെയുള്ള, നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെക്കുറിച്ചുള്ള തികച്ചും പൂർണ്ണമായ ഒരു വിവരണം ഡോക്ടർക്ക് ഇതിലൂടെ ലഭ്യമാകുന്നു. ഇത് നിങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്നു.

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

ചിക്കൻ പാചകം ചെയ്യുന്നതിന് മുൻപ് കഴുകരുത് ! വിഡ്ഢിത്തമെന്നു പറഞ്ഞു കളയാൻ വരട്ടെ, മരണം വരെ സംഭവിക്കാം !!

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments