യുഎഇയില്‍ ഇത്തരം വിസയിലേക്ക് മാറാത്തവര്‍ക്കെതിരെ നടപടി വരുന്നു; ലംഘിക്കുന്നവർക്ക് ഇളവുകൾ ഉണ്ടാവില്ല

225

പൊതുമാപ്പ് സമയത്ത് തൊഴില്‍ തേടാന്‍ നല്‍കിയ ആറുമാസ വീസയുടെ കാലാവധി തീരുംമുന്‍പ് തൊഴില്‍ വീസയിലേക്കു മാറാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മന്ത്രാലയം. തൊഴില്‍ കിട്ടാത്തവര്‍ രാജ്യം വിടണമെന്നു താമസ കുടിയേറ്റ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 2018 ഓഗസ്റ്റ് ഒന്നിനു മുന്‍പ് രാജ്യത്തെ താമസകുടിയേറ്റ നിയമം ലംഘിച്ചവര്‍ക്കാണ് തൊഴിലന്വേഷിക്കാന്‍ താമസകുടിയേറ്റ വകുപ്പ് വീസ നല്‍കിയത്. സാധാരണ വീസയ്ക്കുള്ള ഇളവുകള്‍ ഇതിനുണ്ടാകില്ലെന്നു ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. പൊതുമാപ്പ് അവസാനിച്ച ഡിസംബറില്‍ വീസ ലഭിച്ചവരുടെ ആറുമാസ കാലവധി ജൂണില്‍ തീരും. ഈ സാഹചര്യത്തില്‍ വീസയുടെ കാലാവധി തീരുംമുന്‍പ് തൊഴില്‍ വീസയിലേക്കു മാറിയില്ലെങ്കില്‍ രാജ്യം വിടണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.