വാട്സ്ആപ്പിൽ പുതിയ സ്റ്റിക്കറുകൾ വരുന്നു; മാറ്റം വരുന്ന പുതിയ ഗെയിമുകൾ മുൻകൂട്ടിക്കണ്ട്

184

ഐപിഎല്‍ വരുന്ന ലോകകപ്പ് ക്രിക്കറ്റ് എന്നിവയോട് അനുബന്ധിച്ച് വാട്സ്ആപ്പിൽ പുതിയ മാറ്റം. ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്ട്സ്‌ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധികം വൈകാതെ വാട്ട്സ്‌ആപ്പിന്‍റെ ഐഓഎസ് പതിപ്പിലും ക്രിക്കറ്റ് സ്റ്റിക്കറുകള്‍ എത്തും. വാട്ട്സ്‌ആപ്പ് തന്നെ ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവര്‍ തയ്യാറാക്കുന്ന സ്റ്റിക്കറുകളും വാട്‌സാപ്പില്‍ ഉപയോഗിക്കാന്‍ കഴിയും. ഐപിഎല്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ പ്രയോജനപ്പട്ടേക്കും. ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും എളുപ്പമാണ്. മാത്രമല്ല, ഇമോജി അയക്കുന്നപോലെ തന്നെ ഇവ മറ്റൊരാള്‍ക്ക് അയക്കുകയും ചെയ്യാം.