കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആവര്‍ത്തിച്ച് ഭാര്യ നീനു കോടതിയില്‍ മൊഴി നല്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നീനുവിന്റെ വിസ്താരം തുടരുകയാണ്. നേരത്തേ പൊലീസിന് നല്കിയ മൊഴി തന്നെയാണ് നീനു കോടതിയിലും ആവര്‍ത്തിച്ചത്. കെവിന് താഴ്ന്ന ജാതിയാണെന്ന് അച്ഛന് പലപ്പോഴും പറഞ്ഞിരുന്നു. കെവിനെ വിവാഹം കഴിച്ചാല്‍ അത് അഭിമാനത്തിന് കോട്ടം തട്ടും എന്ന് വിചാരിച്ചാണ് തട്ടികൊണ്ട് പോയത്.
തട്ടിക്കൊണ്ട് പോകുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പും കെവിനുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അനീഷിന്റെ സഹോദരി പറഞ്ഞാണ് കെവിനെ തട്ടിക്കൊണ്ട് പോയ വിവരം അറിഞ്ഞതെന്നും നീനു പറഞ്ഞു.
അച്ഛനും സഹോദരനുമാണ് കെവിനെ കൊലപ്പെടുത്തിയതെന്നും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു കോടതിയോട് വ്യക്തമാക്കി. വിചാരണക്കിടെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് നീനു മൊഴി നല്‍കിയത്.
അമ്മ രഹനയുടെ സഹോദരിയുടെ മകന് നിയാസും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് നിയാസ്. വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഫോണിലൂടെ നിയാസ് കെവിനെയും നീനുവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.