HomeWorld NewsAustraliaഒരു സെൽഫിക്കു കിട്ടിയ പണി......

ഒരു സെൽഫിക്കു കിട്ടിയ പണി……

മെല്‍ബണ്‍: പെര്‍ത്തില്‍ നടക്കുന്ന മെല്‍ബണ്‍ കപ്പ് കുതിരപ്പന്തയം കാണാനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഷാന്റലെ എന്ന യുവതി. പന്തയത്തില്‍ താന്‍ തെരഞ്ഞെടുത്ത കുതിര വിജയിച്ചതിനെ തുടര്‍ന്ന് യുവതിക്ക് 900 ഡോളര്‍ സമ്മാനം ലഭിച്ചു. സമ്മാനം ലഭിച്ച സന്തോഷത്തില്‍ ടിക്കറ്റ് പിടിച്ചു നില്‍കുന്ന ഒരു സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. ‘Winner winner chicken dinner’ എന്ന് ചിത്രത്തിന്കാപ്ഷനും നൽകി . ഡിന്നർ അടിച്ചു പൊളിക്കാൻ പോയ യുവതിക്ക് പക്ഷെ കിട്ടിയത് മുട്ടൻ പണി.

സെല്‍ഫി പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുശേഷം കൗണ്ടറില്‍ പണം മാറാന്‍ ചെന്നപ്പോഴാണ് അറിയുന്നത് പ്രൈസ് മണി നേരത്തെ മറ്റാരോ വാങ്ങിയെന്ന്. യുവതിയുടെ സെല്‍ഫിയില്‍ നിന്നും ടിക്കറ്റുമാത്രം വ്യക്തമാക്കി പ്രിന്റ് എടുത്തശേഷം ഓട്ടോമാറ്റിക് മെഷീനിലൂടെ പണം പിന്‍വലിക്കുകയായിരുന്നു. അങ്ങിനെ ഒരു സെല്‍ഫികൊണ്ട് 900 ഡോളര്‍ നഷ്ടം. ഒപ്പം ഫേസ്ബുക്ക് സുഹൃത്തുക്കളിലുള്ള വിശ്വാസവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments