HomeNewsLatest Newsകര്‍ണാടകമന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തായി

കര്‍ണാടകമന്ത്രിയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യം പുറത്തായി

ബെംളൂരു: കര്‍ണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആഞ്ജനേയയുടെ ഭാര്യ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായി. നിര്‍ധനരായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഏഴ് കോടി രൂപയുടെ പദ്ധതിയുടെ കരാര്‍ ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്.
എന്നാല്‍, ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തന്നെ താറടിക്കുന്നതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. ആരോപണവിധേയനായ മന്ത്രി രാജിവയ്ക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്.ഈശ്വരപ്പ ആവശ്യപ്പെട്ടു.

കരാറുകാര്‍ എന്ന വ്യാജേന എത്തിയ റിപ്പോര്‍ട്ടറില്‍ നിന്ന് ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ഒരു ടി.വി. ചാനല്‍ പുറത്തുവിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments