പ്രവാസികളുടെ വിദേശ വരുമാനത്തിന് നികുതിയില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

108

പ്രവാസി ഇന്ത്യാക്കാരിൽ നിന്നും ആദായനികുതി ഈടാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രവാസി ഇന്ത്യക്കാർ വിദേശത്ത് സമ്പാദിക്കുന്ന പണത്തിന് നികുതിയില്ലെന്നും ഇന്ത്യൻ പൗരനായ പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിന് മാത്രമാണ് നികുതി ഏർപ്പെടുത്തുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ.

പ്രവാസി ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ഭേദഗതികളാണ്‌ കഴിഞ്ഞ ദിവസം ബഡ്ജറ്റിനൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഉൾപ്പെടുത്തിയത്‌. പ്രവാസി ഇന്ത്യക്കാരനായി പരിഗണിക്കപ്പെടണമെങ്കിൽ വർഷത്തിൽ ചുരുങ്ങിയത്‌ 240 ദിവസമെങ്കിലും വിദേശത്ത്‌ കഴിയണമെന്നതാണ് ഒരു ഭേദഗതി. നേരത്തേ 182 ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രവാസിയായി പരിഗണിച്ചിരുന്നു.ആദായ നികുതി ഈടാക്കാത്ത രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കി നികുതി ചുമത്തുമെന്നായിരുന്നു രണ്ടാമത്തെ ഭേദഗതി.