HomeNewsLatest Newsകൊറോണ: ചൈനയിൽ നിന്നുള്ളവർക്ക് ഇ വിസ റദ്ദാക്കി ഇന്ത്യ: നിരോധനം താൽക്കാലികം

കൊറോണ: ചൈനയിൽ നിന്നുള്ളവർക്ക് ഇ വിസ റദ്ദാക്കി ഇന്ത്യ: നിരോധനം താൽക്കാലികം

ചൈനയില്‍ നിന്ന് വരുന്നവര്‍ക്കും, അവിടേക്ക യാത്ര ചെയ്യുന്നവര്‍ക്കും, ചൈനയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുമുള്ള ഇ-വിസ സേവനം ഇന്ത്യ റദ്ദാക്കി. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായിട്ടാണ് സേവനം അവസാനിപ്പിച്ചത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ വിസകളും റദ്ദാക്കും.

അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ തിരികെ വരണമെന്ന് താല്‍പര്യപ്പെടുന്നവര്‍ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ ചൈനീസ് പാസ്‌പോര്‍ട്ട് കൈവശം വെക്കുന്ന ആര്‍ക്കും ഇന്ത്യയിലേക്ക് ഇ-വിസ നല്‍കില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന വിസയില്‍ യാത്ര ചെയ്യാനിരിക്കുന്നവരുടേതും റദ്ദാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments