HomeWorld NewsGulfഗൾഫിലേക്ക് ഏതു മരുന്നു കൊണ്ടുവന്നാലും അത് മയക്കുമരുന്നു കടത്തായി കരുതും; നിരോധിക്കപ്പെട്ട മരുന്നുകൾ മുൻകൂട്ടി അറിയുന്നതെങ്ങിനെ?

ഗൾഫിലേക്ക് ഏതു മരുന്നു കൊണ്ടുവന്നാലും അത് മയക്കുമരുന്നു കടത്തായി കരുതും; നിരോധിക്കപ്പെട്ട മരുന്നുകൾ മുൻകൂട്ടി അറിയുന്നതെങ്ങിനെ?

പ്രവാസികൾ സൂക്ഷിക്കുക. കഴിഞ്ഞ 1 വർഷത്തിനുള്ളിൽ നിരവധി മലയാളികൾ ദമാം വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മരുന്നുമായി വന്ന് പിടിയിലായതായി റിപ്പോർട്ടുകൾ. ഡോക്ടര്‍മാരുടെ കുറിപ്പോടുകൂടി വര്‍ഷങ്ങളായി ക‍ഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളാണ് പലരും നാട്ടിൽ നിന്നും കൊടുത്തയക്കുന്നത്. എന്നാല്‍ സൗദിയില്‍ നിരോധിക്കപെട്ട പല മരുന്നുകളുടേയും അംശങ്ങള്‍ ഇത്തരം മരുന്നുകളില്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. മാത്രമല്ല തൊഴിൽ തേടി എത്തുന്ന വിദേശികള്‍ക്ക്‌ മരുന്നുകളൊന്നും ഇവിടേക്ക്‌ കൊണ്ടുവരാന്‍ സൗദിയിലെ നിലവിലുള്ള നിയമം അനുശാസിക്കുന്നുമില്ല. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ അനധികൃത മരുന്ന് കടത്തായി ഈ കേസുകള്‍ പരിഗണിക്കുപ്പെടുകയും ഒപ്പം മയക്കുമരുന്ന് കടത്ത് വിഭാഗത്തിലേക്ക് ഇത്തരം കേസുകള്‍ രജിസ്ട്രര്‍ ചെയ്യപെടുകയും ചെയ്യും.
ഈയിടെ ഇത്തരത്തില്‍ പിടികൂടിയ രണ്ട് പേരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാട് കടത്താന്‍ ദമാം ശരീയത്ത് കോടതി ഉത്തരവിട്ടിരുന്നു. മദ്രാസ് സ്വദേശി തന്റെ കുടുംബ സുഹൃത്തിനുവേണ്ടികൊണ്ടുവന്ന മരുന്നുകള്‍ പിടിക്കപെട്ട കേസിലാണ് ദമാം ശരീയത്ത് കോടതി ഏതാനും മാസങ്ങൾക്ക് മുൻപ് വിധി പുറപെടുവിച്ചത്. പ്രമേഹത്തിനും, ഹൈപ്പോ തൈറോയിഡിനും വര്‍ഷങ്ങളായി ക‍ഴിച്ചുകൊണ്ടിരിക്കുന്ന 500 ഗുളികകളാണ് ഇയാളില്‍ നിന്ന് അധികൃതർപിടിച്ചെടുത്ത്. മാനുഷിക പരിഗണനയില്‍ ആദ്യം ഇവരെ വെറുതെ വിട്ടുങ്കിലും പൊസിക്യൂഷന്റെ അപ്പീല്‍ പരിഗണിച്ച് പിന്നീട് ശിക്ഷ വിധിക്കുകയയിരുന്നു. മരുന്നിന്റെ ആവശ്യക്കാരനും, കൊണ്ടുവന്ന ആളിനും 3 മാസം തടവും ആജീവനാന്ത വിലക്കില്‍ നാടുകടത്തലുമാണ് വിധിച്ചിരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കോടതി പരിഗണിച്ചില്ല.

 

 

സമാനമായ നിരവധി കേസുകള്‍ ദമാം ശരീയത്ത് കോടതിയുടെ പരിഗണനയിലുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹോമിയോ മരുന്നുമായി ബഹ്റൈനിൽ പിടിക്കപെട്ട മലയാളിക്ക്‌ മരുന്നിന്റെ പരിശോധനാ ഫലം പുറത്തുവരുന്നതുവരെ ജയിലില്‍ ക‍ഴിയേണ്ടി വന്നിരുന്നു. ഈ ഒരു സാഹചര്യത്തിൽ എതെങ്കിലും തരത്തിലുള്ള മരുന്നുകൾ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നവർ അവയിൽ ഗൾഫിൽ നിരോധിക്കപ്പെട്ട ഏതെങ്കിലും മരുന്നുകളുടെ അംശം അടങ്ങിയിട്ടുണ്ടോ എന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് സുരക്ഷിതമായിരിക്കും എന്നുമാത്രമല്ല ഈ കാര്യത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തുകയും വേണം.

Also Read: ബഹറിനിൽ മയക്കുമരുന്നു കടത്തിയ പ്രവാസിയ്ക്ക് ജീവപര്യന്തം തടവ്

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments