HomeNewsVideo-Newsകൊച്ചിയിൽ യാത്രക്കാരിക്കെതിരെ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം ! വീഡിയോ

കൊച്ചിയിൽ യാത്രക്കാരിക്കെതിരെ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം ! വീഡിയോ

ഇന്ത്യയിൽ എല്ലായിടത്തും ഓണ്‍ലൈന്‍ ടാക്സികള്‍ ഒരു പ്രശ്‌നവും കൂടാതെ ഓടുന്നു. എന്നാൽ കൊച്ചിയിൽ സ്ഥിതി അല്പം വ്യത്യസ്തമാണ്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് കൊച്ചിയിൽ പ്രശ്നം. ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി ഇറക്കിവിടാന്‍ ശ്രമിച്ചാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വീണ്ടും കലി തീർത്തത്. പോലീസുകാരടക്കമുളളവര്‍ നോക്കിനില്‍ക്കേയാണ് കുറേ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് യാത്രക്കാരിയെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും അവര്‍ ഓട്ടം വിളിച്ച ടാക്‌സിയില്‍ നിന്നും ഇറക്കിവിടാന്‍ നോക്കിയത്. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ തുടങ്ങിയ വിദ്യ എന്ന യുവതിക്ക് നേരെയായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം. രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്നും ട്രെയിനില്‍ എത്തിയതായിരുന്നു ഇവര്‍. വളഞ്ഞമ്പലത്തു നിന്നും എത്തിയ ഓണ്‍ലൈന്‍ ടാക്‌സിയില്‍ വിദ്യ കയറിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍മാര്‍ തടയാനെത്തിയത്.
പക്ഷേ യാത്രക്കാരി ധൈര്യമായി വീഡിയോ എടുത്തു. യൂട്യൂബിലിട്ടു.
തര്‍ക്കത്തിനിടെ പലപ്പോഴും ഓട്ടോ ഡ്രൈവര്‍മാര്‍ ടാക്സി ഡ്രൈവറെ കയ്യേറ്റം ചെയ്തതായും വിദ്യ പറയുന്നു. നീ മിണ്ടാതിരിയെടാ എന്നും അടിമേടിക്കും എന്നും മറ്റും ഓട്ടോ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവറെ പേടിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. വീഡിയോ വൈറലായതോടെ ഓട്ടോ ഡ്രൈവര്‍മാരുടെ ഈ കൊമ്പ് നാട്ടുകാരും കണ്ടു.
പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഓട്ടോഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഓട്ടോ വിളിക്കാന്‍ കൈവശം പണമില്ലെന്ന് പറഞ്ഞപ്പോള്‍ അടുത്തുള്ള എടിഎമ്മില്‍ നിന്ന് എടുത്ത് കൊടുത്താല്‍ മതിയെന്നാണത്രെ ഒരു പോലീസുകാരന്‍ പറഞ്ഞത്. മുമ്പ് കൈക്കുഞ്ഞുമായി യാത്ര ചെയ്ത വീട്ടമ്മയെയും ഇതേപോലെ ഓട്ടോക്കാർ ഇറക്കിവിട്ടിരുന്നു. വീഡിയോ കാണാം.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments