HomeNewsVideo-Newsഅമ്മയ്ക്കല്ലാതെ ആർക്കു കഴിയും ഇങ്ങനെ? മനസ്സു നിറയ്ക്കുന്ന ഒരു വീഡിയോ

അമ്മയ്ക്കല്ലാതെ ആർക്കു കഴിയും ഇങ്ങനെ? മനസ്സു നിറയ്ക്കുന്ന ഒരു വീഡിയോ

അമ്മമാര്‍ക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍. പ്രത്യേകിച്ചും കുട്ടികളെ ഒരുക്കുന്ന കാര്യത്തില്‍. എന്നാല്‍ ഒറ്റ പ്രസവത്തിലെ മൂന്ന് കുട്ടികളെയും രണ്ട് വയസുള്ള ഇവരുടെ മറ്റൊരു കുട്ടിയെയും ഒരുക്കുക എന്നത് സാധാരണ അമ്മമാര്‍ക്കുപോലും അല്‍പം കടുപ്പം പിടിച്ച പണിയാണ്.

കാനഡക്കാരിയായ വീട്ടമ്മ തന്റെ നാലുകുട്ടികളെ ഒരേസമയം ബെഡില്‍ കിടത്തി ഒരുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.നടക്കാറായ മൂത്ത കുട്ടി ഒരുങ്ങിയതിനുശേഷം ബെഡില്‍ നിന്ന് ഇറങ്ങിയോടുമ്പോള്‍ മറ്റ് മൂന്നു കുട്ടികള്‍ക്കും ഒരേസമയം പൈജാമയിട്ടുകൊടുത്ത് ഒരുക്കുകയാണ് ഈ അമ്മ. അതേസമയം അവര്‍ മൂന്ന് പേരും ബെഡില്‍ നിന്ന് താഴെ വീഴാതിരിക്കാനുള്ള കരുതലെടുക്കുന്നുമുണ്ട്. ഈ വീഡിയോ ഒന്നു കണ്ടു നോക്കു, എന്നിട്ട് പറയൂ അമ്മമാര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക ഇതൊക്കെയെന്ന്. അതുകൊണ്ടുതന്നെയാണ് ഈ വീഡിയോ അഞ്ച് ദിവസം കൊണ്ട് ഫേസ്ബുക്കിലൂടെ നാലരക്കോടിയിലേറെപ്പേര്‍ കണ്ടത്. യുട്യൂബില്‍ ഇതുവരെ ഇരുപത് ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments