HomeUncategorizedസ്വർണ്ണ വ്യാപാരിയെ കൊന്ന കേസ്: ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ: അപൂർവമായ കേസ് ഇങ്ങനെ:

സ്വർണ്ണ വ്യാപാരിയെ കൊന്ന കേസ്: ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ: അപൂർവമായ കേസ് ഇങ്ങനെ:

 

യമനി സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന ശേഷം കൊലപ്പെടുത്തി എന്ന കേസിൽ നാലു മലയാളികൾക്ക് വധശിക്ഷ വിധിച്ചു. ഖത്തറിലാണ് സംഭവം. ചിലര്‍ക്ക് തടവ് ശിക്ഷയും മറ്റു ചിലരെ വെറുതെവിടുകയും ചെയ്തു. നാല് പ്രതികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ അഷ്ബീര്‍, രണ്ടാം പ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയില്‍, നാലാം പ്രതി ടി ഷമ്മാസ് എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍. ചിലര്‍ക്ക് അഞ്ചും വര്‍ഷവും മറ്റു ചിലര്‍ക്ക് ഏതാനും മാസങ്ങളും തടവ് ശിക്ഷയാണ്. ചിലരെ വെറുതെ വിട്ടു. 27 പ്രതികളാണുണ്ടായിരുന്നത്. 24 പേര്‍ പിടിയിലായി. മൂന്ന് പേര്‍ രക്ഷപ്പെട്ടു. എല്ലാ പ്രതികളും മലയാളികളാണ്.

രണ്ടു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. യമനി സ്വദേശിയായ കൊലപ്പെടുത്തി കവര്‍ന്ന പണം പ്രതികള്‍ പല ഘട്ടങ്ങളിലായി, പല വഴിയിലൂടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഗള്‍ഫിലും കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments