HomeNewsShortശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി: 7 ദിവസം ഇഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യാൻ വ്യവസ്ഥകൾ

ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി: 7 ദിവസം ഇഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യാൻ വ്യവസ്ഥകൾ

 

Kഇന്നലെ രാത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസം ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രണ്ടാഴ്ച്ച കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രറ്റിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിവരെയാണ് കസ്റ്റഡി കാലാവധി.

തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കര്‍ശന ഉപാധികളോട് കൂടിയാണ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ചോദ്യം ചെയ്താല്‍ വിശ്രമം അനുവദിക്കണം. ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. തുടങ്ങിയവയാണ് വ്യവസ്ഥകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments