HomeNewsShortഇന്ന് നബിദിനം: പ്രാർത്ഥനയോടെ വിശ്വാസി സമൂഹം: ആഘോഷം നിയന്ത്രണങ്ങളോടെ

ഇന്ന് നബിദിനം: പ്രാർത്ഥനയോടെ വിശ്വാസി സമൂഹം: ആഘോഷം നിയന്ത്രണങ്ങളോടെ

 

മുഹമ്മദ് നബിയുടെ ഓര്‍മ്മയില്‍ ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. കൊവിഡ് വ്യാപനത്തിന്‍റ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷം. റാലിയോ പൊതു പരിപാടികളോ ഇല്ലാതെയാണ് ഇത്തവണത്തെ ആഘോഷം. പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നിശ്ചിത എണ്ണം ആളുകള്‍ മാത്രമേ പങ്കെടുക്കുകയുള്ളു.ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം.

നബിദിനത്തിന്‍റെ ഭാഗമായി വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളായിരുന്ന വര്‍ഷം തോറും സംഘടിപ്പിച്ച് വരാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിപുലമായ പരിപാടികള്‍ മാറ്റിവെക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments