HomeFaithഇതാണ് വൈദികന്‍; ഡാൻസ് കളിക്കുന്ന അച്ചനുശേഷം ഹിറ്റായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലിന്റെ പാട്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത...

ഇതാണ് വൈദികന്‍; ഡാൻസ് കളിക്കുന്ന അച്ചനുശേഷം ഹിറ്റായി ഫാദര്‍ വില്‍സണ്‍ മേച്ചേരിലിന്റെ പാട്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ വീഡിയോ കാണാം

ഒറ്റഗാനാലാപനം കൊണ്ട് കൊണ്ട് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങി നില്ക്കുകയാണ് ഫാ. വിൽസൺ മേച്ചേരിൽ എന്ന മലയാളി വൈദികൻ. കുഞ്ഞനിയത്തിയുടെ വിവാഹവേദിയിൽ “സംഗീതമേ അമരസല്ലാപമേ’ പാടി ഞെട്ടിച്ച ഈ യുവവൈദികൻ തന്‍റെ സംഗീതമാധുര്യം കൊണ്ട് മിനിസ്ക്രീനിലും താരമായി മാറി. ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ദേ​വാ​ല​യ സം​ഗീ​ത​ത്തി​ൽ ഉ​പ​രി​പ​ഠ​ന​വും അ​തി​നൊ​പ്പം വൈ​ദി​ക വൃ​ത്തി​യും ന​ട​ത്തു​ന്ന, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി സ്വ​ദേ​ശി​യായ ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ ത​ന്‍റെ സഹോദരിയു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വി​വാ​ഹ ച​ട​ങ്ങി​നി​ടെ വേദിയിൽ വച്ച് വധൂവരന്മാരെ സാക്ഷിനിർത്തി “സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോൾ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യൽ മീഡിയ തന്‍റെ പാട്ട് വൈറലാക്കുമെന്ന്.ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്‌ളവേഴ്‌സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകൾ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛൻ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ചനാണ്.സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്. വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള FR WILSON MECHERIL കലാപ്രതിഭ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്റ്റേഴ്‌സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ല​ഞ്ഞി മേച്ചേരിൽ സേ​വ്യ​ർ- ലി​ല്ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ നാലു മ​ക്ക​ളി​ൽ മു​തി​ർ​ന്ന​യാ​ളാ​ണ് ഫാ. വിൽസൺ. എംസിബിഎസ് സന്യാസസഭാംഗമാണ്. വി​നോ​ദ്, വി​ജ​യ്, വി​ന്നി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments