HomeFaithവിശുദ്ധ ലോറന്‍സ് ഒ ടൂളെയുടെ ഹൃദയം അത്ഭുതകരമായി കണ്ടെത്തി; അയർലണ്ടിലെ ഡബ്ലിനിൽ നടന്നത്.....

വിശുദ്ധ ലോറന്‍സ് ഒ ടൂളെയുടെ ഹൃദയം അത്ഭുതകരമായി കണ്ടെത്തി; അയർലണ്ടിലെ ഡബ്ലിനിൽ നടന്നത്…..

ആറു വര്‍ഷം മുമ്പ് കാണാതെ പോയ വിശുദ്ധ ലോറന്‍സ് ഒ ടൂളെയുടെ തിരുശേഷിപ്പ് അത്ഭുതകരമായി കണ്ടെത്തി. 800 വര്‍ഷമായി വിശ്വാസികള്‍ വണങ്ങിയിരുന്ന വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പാണ് പോലീസ് ഒരു പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയത്.2012 ഒക്ടോബറിലാണ് തിരുശേഷിപ്പ് കാണാതെ പോയത്. ഡബ്ലിന്റെ മാധ്യസ്ഥനാണ് വിശുദ്ധ ലോറന്‍സ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സഭയുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രധാന സ്ഥാനം ഈ വിശുദ്ധന്‍ വഹിച്ചിട്ടുണ്ട്. 1180 ല്‍ മരിച്ചു. 1225 ല്‍ പോപ്പ് ഹോണോറിയോസ് മൂന്നാമന്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി.

അയര്‍ലന്‍ഡിലെ കില്‍ദാരെ എന്ന രാജ്യത്ത്‌ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യനായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം അദ്ദേഹത്തെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ മെത്രാന്റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡൂബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ വളരെ ക്രൂരമായി ആക്രമിച്ചു. അവിടെ സന്നിഹിതരായവര്‍ മരിക്കത്തക്കവണ്ണം വിശുദ്ധന് മുറിവേറ്റു എന്ന് കരുതിയെങ്കിലും വിശുദ്ധന്‍ കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു. അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലക്കുകയും ഈ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും, അനുകമ്പയും, വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാദ്ധ്യസ്ഥന്‍ എന്ന നിലക്കും വിശുദ്ധന്‍ അറിയപ്പെട്ടിരുന്നു.

1180-ല നോര്‍മണ്ടിയിലെ യൂ (Eu) സ്ഥലത്ത് വച്ച് വിശുദ്ധന്‍ മരണപ്പെടുകയും 1225-ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പയാല്‍ വിശുദ്ധനായി പ്രഖ്യാപിക്ക്‌പ്പെടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments