HomeFaithജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപം എടുത്തുമാറ്റണമെന്ന് ഫ്രാന്‍സിലെ കോടതി

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപം എടുത്തുമാറ്റണമെന്ന് ഫ്രാന്‍സിലെ കോടതി

ബ്രിട്ടൺ : ഒരു ദശാബ്ദം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രതിമ പൊതുസ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നു ഫ്രാന്‍സിലെ ഉന്നത നീതിപീഠത്തിന്റെ അന്തിമ ഉത്തരവ്. ബ്രിട്ടനിയില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധന്‌റെ രൂപമാണ് എടുത്തുനീക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. മതപരമായ അടയാളങ്ങളോ രൂപങ്ങളോ പൊതുസ്ഥലങ്ങളില്‍ പാടില്ല എന്ന 1905 ലെ നിയമം അനുസരിച്ചാണ് ഈ ഉത്തരവ്. എടുത്തുമാറ്റുന്ന ഈ രൂപം പോളണ്ടിലേക്ക് കൊണ്ടുപോകാന്‍ പോളണ്ട് പ്രധാനമന്ത്രി തയ്യാറായിട്ടുണ്ട്. ഞങ്ങളുടെ മഹാനായ വ്യക്തി, അതിലേറെ മഹാനായ യൂറോപ്യന്‍, ക്രിസ്തീയ വിശ്വാസത്തിന്റെ പ്രതീകം, യൂറോപ്പിനെ ഒരുമിപ്പിച്ച വ്യക്തി. പ്രധാനമന്ത്രി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments