HomeNewsShortജനജാഗ്രത യാത്രയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിൽ; മന്ത്രിയെ മുറിയില്‍ വിളിച്ചുവരുത്തി ശാസിച്ചു

ജനജാഗ്രത യാത്രയിലെ തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിൽ; മന്ത്രിയെ മുറിയില്‍ വിളിച്ചുവരുത്തി ശാസിച്ചു

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനജാഗ്രത യാത്രയില്‍ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ ശാസന. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വജയന്‍ തോമസ് ചാണ്ടിയെ തന്റെ മുറിയില്‍ വിളിച്ചു വരുത്തിയാണ് ശാസിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജനജാഗ്രത യാത്രക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി തോമസ് ചാണ്ടി തനിക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്.

ജാഥാ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലെ പ്രസംഗത്തില്‍, കയ്യേറ്റം തെളിയിക്കാനാണ് തോമസ് ചാണ്ടി പറഞ്ഞത്. അതേസമയം തോമസ് ചാണ്ടിയുടെ നടപടിയില്‍ സിപിഎമ്മും കടുത്ത അതൃപ്തി അറിയിച്ചു. ഇക്കാര്യം തിങ്കളാഴ്ച്ച സിപിംഎ സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ഇനിയും കായല്‍ നികത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശരിയായില്ലെന്നും സിപിഎം പറഞ്ഞു. നേരത്തെ തോമസ് ചാണ്ടിയുടെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. നിയമം ആര് ലംഘിച്ചാലും സംരക്ഷിക്കരുതെന്നാണ് സിപിഐയുടെ നിലപാട്. തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും. ഒരു നിയമവും ഒറ്റ രാത്രികൊണ്ട് നടപ്പാകില്ലെന്നും കാനം പറഞ്ഞു. മന്ത്രിക്കെതിരായ ആരോപണത്തിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം ഉചിതമായ നടപടിയുണ്ടാകുമെന്നും കാനം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments