HomeWorld NewsGulfനവയുഗം കുടുംബവേദി കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 3ന് ഉമ്മൽ ഷെയ്ഖിൽ അരങ്ങേറും

നവയുഗം കുടുംബവേദി കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 3ന് ഉമ്മൽ ഷെയ്ഖിൽ അരങ്ങേറും

ദമ്മാം: നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിയ്ക്കുന്ന കേരളപ്പിറവി ആഘോഷങ്ങൾ 2017 നവംബർ 3 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ, ദമ്മാം ഉമ്മൽ ഷെയ്ഖിൽ വെച്ച് അരങ്ങേറും. നവയുഗം ദശവാർഷികആഘോഷങ്ങൾ നടക്കുന്ന വേളയിൽ സംഘടിപ്പിയ്ക്കുന്ന, കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ ഈ സംഗമത്തിൽ, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കായിക, വിനോദ, വിജ്ഞാന, മത്സരപരിപാടികൾ, കലാപ്രകടനങ്ങൾ, സൗഹൃദസദസ്സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

എല്ലാ പ്രവാസി കുടുംബങ്ങളെയും കേരളപ്പിറവി ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കൺവീനർ ദാസൻ രാഘവൻ പത്രപ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 0506868204 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments