HomeUncategorizedദൃശ്യത്തിലെ വില്ലൻ വരുണിനു വിവാഹം ! വധു ആരാണെന്നറിയേണ്ടേ ?

ദൃശ്യത്തിലെ വില്ലൻ വരുണിനു വിവാഹം ! വധു ആരാണെന്നറിയേണ്ടേ ?

പ്ലസ് ടു എന്ന ചിത്രത്തിലൂടെയായിരുന്നു റോഷന്‍ അഭിനയജീവിതം തുടങ്ങിയത്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിലെ വില്ലനെ അവതരിപ്പിച്ചതോടെയാണ് താരത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും റോഷന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് താരം. വ്യക്തി ജീവിതത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു റോഷന്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. ഫര്‍സാനയെയാണ് താരം ജീവിതസഖിയാക്കുന്നത്. ആഗസ്റ്റ് 5നാണ് വിവാഹം. നിയമബിരുദധാരിയാണ് ഫര്‍സാന. പ്രണയമായിരുന്നില്ല ഇത് അറേഞ്ച്ഡ് വിവാഹമാണെന്നും താരം പറയുന്നു. ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹം തീരുമാനിച്ചത്. ലോക് ഡൗണ്‍ സമയത്ത് നിരവധി പേരായിരുന്നു കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ആഗസ്റ്റിലാണ് വിവാഹമെന്ന് റോഷന്‍ പറയുന്നു.

മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകളാണ് ഫര്‍സാന. തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും താരം പറയുന്നു. ചടങ്ങുകളിലും മറ്റുമായി നേരത്തെ ഫര്‍സാനയെ കണ്ടിട്ടുണ്ട്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇത് അറേഞ്ച് മാരേജാണ്. കുടുംബാംഗങ്ങള്‍ വിവാഹം തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. അതിന് ശേഷം ഞങ്ങളും പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments