“എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ.. ” കൊവിഡ് വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെച്ച് റിമിടോമി

66

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും ആണ് റിമി ടോമി. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് താരം. റിയാലിറ്റി ഷോകളിലെല്ലാം വിധികര്‍ത്താവായി താരം എത്താറുണ്ട്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്‌റെ അനുഭവം റിമി ടോമി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

“കോവിഷീല്‍ഡ് വാക്‌സിന്‌റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന്‍ അത്രയേ ഉളളൂ. എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടി ആണ്”. എന്നാണ് റിമി ടോമി കുറിച്ചത്.
കോവിഡ് വാക്‌സിന്‍ എടുത്ത അനുഭവം പങ്കുവെച്ച്‌ നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. വീഡിയോസും ചിത്രങ്ങളുമെല്ലാം താരങ്ങള്‍ തങ്ങളുടെ പേജുകളില്‍ പോസ്റ്റ് ചെയ്തിരുന്നു.