HomeNewsLatest Newsകൊവിഡ് വാക്സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട  വില നിശ്ചയിച്ച് കേന്ദ്രം: കൂടുതൽ വാങ്ങിയാൽ നടപടി

കൊവിഡ് വാക്സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കേണ്ട  വില നിശ്ചയിച്ച് കേന്ദ്രം: കൂടുതൽ വാങ്ങിയാൽ നടപടി

കൊവിഡ് വാക്സിൻ കുത്തിവെപ്പിന്സ്വകാര്യ ആശുപത്രികൾ വാങ്ങേണ്ട വില നിശ്ചയിച്ച് കേന്ദ്രം. കൊവിഷീൽഡിന് – 780 രൂപ, കൊവാക്സിന് – 1410, സ്പുട്നിക്ക് വിക്ക് – 1145 എന്നിങ്ങനെയാണ് വിവിധ വാക്സിനുകളുടെ പരമാവധി വില. പരമാവധി ഈ തുക മാത്രമെ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖയും കേന്ദ്രം പുറത്തിറക്കി. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സീൻ വിതരണത്തിലെ കാര്യക്ഷമത എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങൾക്കുള്ള ക്വാട്ട നിശ്ചയിക്കുക. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്സീൻ വിതരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ നേരത്തെ വിശദമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments