HomeNewsLatest Newsഇന്ത്യയിൽ കൊവിഡിന്റെ കൂടുതൽ മാരകമായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷം: അതീവ അപകടകാരി !

ഇന്ത്യയിൽ കൊവിഡിന്റെ കൂടുതൽ മാരകമായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷം: അതീവ അപകടകാരി !

കോവിഡിന്റെ കൂടുതൽ മാരകമായ ഡെൽറ്റ വകഭേദം വ്യാപകമായി പകരുന്നതിൽ ആശങ്കപങ്കുവെച്ച് വിദഗ്ധർ. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് ആരോഗ്യരംഗത്ത് വിദഗ്ധർ കരുതുന്നത്. കൊവിഡിനെ ആദ്യ വകഭേദമായ ആൽഫയെക്കാൾ അപകടകാരിയും കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതും ആണ് ഡെൽറ്റ വകഭേദം. കഴിഞ്ഞ വര്‍ഷമാണ് ഈ വകഭേദത്തെ യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. വയറിനുള്ളിലെ അസ്വസ്ഥത, കേള്‍ക്കാനുള്ള തകരാറ്, രക്തം കട്ടപിടിക്കല്‍ എന്നിവയടക്കമുള്ളതാണ് ഡെല്‍റ്റാ വകഭേദത്തിന്‍റെ പ്രത്യക്ഷമായി ലക്ഷണങ്ങള്‍.

ആല്‍ഫാ വകഭേദത്തേക്കാള്‍ അന്‍പത് ശതമാനത്തിലധികം അപകടകാരിയാണ് ഡെല്‍റ്റ.
കൊവിഡ് വാക്സിനുകള്‍ക്ക് ഡെല്‍റ്റാ വകഭേദത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ഇതുതന്നെയാണ് ഈ വകഭേദത്തിന്‍റെ അപകട സാധ്യത കൂട്ടുന്നതും. ആല്‍ഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു.
ഒരു ലക്ഷണവും ഇല്ലാതിരിക്കുന്നതാണ് ഈ വകഭേദങ്ങളുടെ പ്രത്യേകത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments