HomeCinemaMovie News'ചേട്ടാ സോറി': പെണ്ണായി മാറിയപ്പോൾ കരഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ തുറന്നു പറയുന്നു

‘ചേട്ടാ സോറി’: പെണ്ണായി മാറിയപ്പോൾ കരഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ തുറന്നു പറയുന്നു

ചാണക്യതന്ത്രം എന്ന ചിത്രത്തിനായി ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്ക് ഓവറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. പെണ്ണായാണ് ഉണ്ണി മുകുന്ദന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്യുകയും കണ്‍പീലികള്‍ ക്രമപ്പെടുത്തുകയും ചെയ്തു. സാരിയുടുത്ത് വന്ന ഉണ്ണി മുകുന്ദനെ കണ്ടാല്‍ പെണ്ണ് അല്ലെന്ന് തോന്നുകയില്ല. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രദീപ് രങ്കനാണ് ഈ മേക്ക് ഓവറിന് പിന്നില്‍. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഓരോ സിനിമയിലും ഓരോ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യമായാണ് പെണ്‍വേഷമണിയുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടിയാണിത്. മാര്‍ച്ച് 29 ന് ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഞാനും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്നത് ‘അച്ചായന്‍സ്’ എന്ന ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തന്നെയാണ് എന്നെ ഇപ്പോള്‍ പെണ്‍വേഷമണിയിക്കുന്നതും. ആക്ഷനും മറ്റ് കഥാപാത്രങ്ങളെല്ലാം ചെയ്ത എനിക്ക് പെണ്‍ വേഷവും ഇണങ്ങുമെന്ന് അദ്ദേഹമാണ് തിരിച്ചറിഞ്ഞ്.

പെണ്ണായി മാറാന്‍ നന്നായി ബുദ്ധിമുട്ടിയെന്ന് ഉണ്ണി മുകുന്ദന്‍. മാത്രമല്ല പെണ്ണായി മാറിയതിന് ശേഷം ആണ് സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സിലായതെന്നും താരം പറഞ്ഞു. ‘പെണ്ണായി മാറാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പുലര്‍ച്ചെ നാല് മണിക്കാണ് പെണ്ണാവാനുള്ള മേക്ക്അപ്പ് ചെയ്യുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴൊക്കെ സത്യത്തില്‍ ഞാന്‍ വേദനകൊണ്ട് കരഞ്ഞു. പുരികം ത്രെഡ് ചെയ്യുമ്പോള്‍ ആ വേദന എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു. പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

ഞങ്ങളുടെ ആര്‍ട്ട് മേക്കര്‍ എന്റെ മുന്നില്‍കൂടി പോയപ്പോള്‍ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റില്‍ കയറാന്‍ സമയത്തും ‘സോറി മാം ‘ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവര്‍ക്ക് അറിയാം ഉണ്ണിയാണ് പെണ്‍വേഷത്തിലെന്ന്. അതില്‍ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോള്‍ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു ‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’. അങ്ങനെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടും അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

എനിക്ക് ഇപ്പോഴും ആ എപ്പിസോഡ് എങ്ങനെ തീര്‍ന്നുവെന്ന് അറിയില്ല. അതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്ക് വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്. ടീം ആശ്വസിപ്പിച്ചാണ് ഒരുവിധത്തില്‍ എല്ലാം തീര്‍ത്തത്. സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ് പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി പറയുന്നു

ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും ഒരുക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments