HomeAround KeralaKollamസിനിമാസ്റ്റെലിൽ എത്തി തന്റെ മാ​ലപൊ​ട്ടി​ച്ച യുവാവിന് സിനിമ സ്റ്റൈലിൽതന്നെ പണികൊടുത്ത് സൗമ്യ; കൊല്ലത്ത് ഇന്നലെ നടന്നത്...

സിനിമാസ്റ്റെലിൽ എത്തി തന്റെ മാ​ലപൊ​ട്ടി​ച്ച യുവാവിന് സിനിമ സ്റ്റൈലിൽതന്നെ പണികൊടുത്ത് സൗമ്യ; കൊല്ലത്ത് ഇന്നലെ നടന്നത്…

ശാസ്താംകോട്ടയിൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ പാഞ്ഞ യു​വാ​ക്കൾക്ക് സിനിമ സ്റ്റൈലിൽത്തന്നെ പണികൊടുത്തത് യുവതി. മോഷ്ടാക്കളിൽ ഒ​രാ​ളെ യു​വ​തി സ്കൂ​ട്ട​റി​ൽ പിൻതുടർന്നു പി​ടി​കൂ​ടി.​ കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ർ​കു​ന്നം കാ​ഞ്ഞി​രം​ത​റ കി​ഴ​ക്ക​തി​ൽ ശ്യാം(25) ​ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​മാ​ല​യു​മാ​യി ര​ക്ഷ​പ്പെ​ട്ടു. മൈ​നാ​ഗ​പ്പ​ള്ളി തു​ണ്ട​ല​കി​ഴ​ക്ക​തി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മൂന്നു പ​വ​ൻ വ​രു​ന്ന മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​ ശ​നി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ മൈ​നാ​ഗ​പ്പ​ള്ളി തൈ​വി​ള ജം​ഗ്ഷ​നി​ൽ ആയി​രു​ന്നു സം​ഭ​വം.

പ​ത​ഞ്ജ​ലി സ്‌​റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സൗ​മ്യ ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളാ​ണ് സി​നി​മാ സ്‌​റ്റെെ​യി​ലി​ൽ മാ​ല ക​വ​ർ​ന്ന​ത്.​ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പാ​ഞ്ഞ ബൈ​ക്കി​നെ യു​വ​തി മ​നോ​ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് സ്കൂ​ട്ട​റി​ൽ പി​ൻ​തു​ട​ർ​ന്ന് കല്ലു​ക​ട​വി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments