”ഈ ക്ലൈമാക്‌സ് ദഹിക്കില്ലെന്നും വേണ്ടെന്നും ഞാന്‍ പരമാവധി പറഞ്ഞതാണ്”; പരസ്പരം സീരിയലിലെ നായകന്‍ സത്യാവസ്ഥ വെളിപ്പെടുത്തുന്നു

മലയാളികൾ ഏറെ ഇഷ്ടപ്പെട്ട പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്‌സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത് . എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്‌സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍ പറയുന്നു. മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെക്കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു എന്നാല്‍ ക്ലൈമാക്‌സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് പറയുന്നു.