HomeNewsLatest Newsദുരിതാശ്വാസത്തിനിടയിലെ കൊള്ള; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുമായി സർക്കാർ; ഇത് പാഠമാവണം

ദുരിതാശ്വാസത്തിനിടയിലെ കൊള്ള; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയുമായി സർക്കാർ; ഇത് പാഠമാവണം

നഷ്ടമില്ലാത്ത കെട്ടിടങ്ങള്‍ക്ക് 5 ലക്ഷം വരെ നഷ്ടം പെരുപ്പിച്ച് കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തൃക്കലങ്ങോട് പഞ്ചായത്ത് അസി. എന്‍ജിനിയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവര്‍സിയര്‍ എ സതീശനുമെതിരെയാണ് നടപടിയെടുത്തത്. അലിയെ സസ്‌പെന്‍ഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു. മന്ത്രി എ.സി.മൊയ്തീനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയത്. ദുരിതാശ്വാസ ധനസഹായത്തിലെ ക്രമവിരുദ്ധമായ നഷ്ടപരിഹാരശുപാര്‍ശയില്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരുന്നു.

പ്രളയക്കെടുതിയില്‍പ്പെട്ട പതിനായിരങ്ങള്‍ ആശ്വാസധനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇഷ്ടക്കാര്‍ക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ വക തട്ടിപ്പ്. തൃക്കലങ്ങോട് പഞ്ചായത്തില്‍ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവര്‍ക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments