HomeCinemaMovie News''നീ തിരിച്ചുവരുമോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത്''.....കണ്ണുനിറഞ്ഞ് തന്റെ പ്രിയ സുഹൃത്ത് ബാലഭാസ്കറിനെക്കുറിച്ച് സ്റ്റീഫൻ ദേവസി:...

”നീ തിരിച്ചുവരുമോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത്”…..കണ്ണുനിറഞ്ഞ് തന്റെ പ്രിയ സുഹൃത്ത് ബാലഭാസ്കറിനെക്കുറിച്ച് സ്റ്റീഫൻ ദേവസി: വീഡിയോ

ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സ്റ്റീഫന്‍ ദേവസി. ബാലുവുമായുള്ള ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബാലുവിന് അപകടം പറ്റിയെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബാലു തന്നോട് സംസാരിച്ചുവെന്നും മടങ്ങി വരുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്റ്റീഫന്‍ ദേവസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടൊണ് സുഹൃത്തുക്കള്‍ക്കും സംഗീതപ്രേമികള്‍ക്കും ആശ്വാസമായത്. എന്നാല്‍ അത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്ന് നമുക്ക് മനസ്സിലാവാതെ പോയി.

ഏറ്റെടുത്ത പരിപാടികളെക്കുറിച്ചും തൃശ്ശൂരില്‍ നടത്താനിരിക്കുന്ന വലിയ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ അവനോട് സംസാരിച്ചിരുന്നു. നേരത്തെ കണ്ണ് തുറന്നിരുന്നുവെങ്കിലും ചുണ്ടനക്കി അവന്‍ ആദ്യമായി സംസാരിച്ചത് തന്നോടായിരുന്നുവെന്നും തന്നെക്കണ്ടപ്പോള്‍ കരഞ്ഞുവെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു. നമുക്ക് പ്രോഗ്രാമിന് പോകണ്ടേ, നീ തിരിച്ചുവരുമോയെന്ന് ചോദിച്ചപ്പോള്‍ വരുമെന്നായിരുന്നു അവന്‍ പറഞ്ഞത്. ഇപ്പോഴത്തെ പരിപാടിയൊക്കെ താന്‍ മാനേജ് ചെയ്യാമെന്നും നവംബറാവുമ്പോഴേക്കും വിശ്രമം കഴിഞ്ഞ് എത്തിയേക്കണമെന്നും അവനോട് പറഞ്ഞിരുന്നു.

സംഗീതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും തങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. ലക്ഷ്മി ഗര്‍ഭിണിയാമെന്ന സന്തോഷം അവനാദ്യം വിളിച്ച് പറഞ്ഞത് എന്നോടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പലതും ഞങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അവന്റെ ഷോയില്‍ ഞാനും എന്റെ ഷോയില്‍ അവനും പങ്കെടുക്കാറുണ്ടായിരുന്നു. അവന്‍ ആശുപത്രിയിലായപ്പോള്‍ മിക്ക ദിവസവും അവനെക്കാണാനായി പോയിരുന്നു. വന്നില്ലെങ്കില്‍ വോയ്‌സ് മെസ്സേജ് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ബാലുവിനെക്കുറിച്ച് പറയുന്നതിനിടയില്‍ പലപ്പോഴും സ്റ്റീഫന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞ് വരുന്നതും കണ്ടപ്പോള്‍ സദസ്സും കരയുകയായിരുന്നു. വീഡിയോ കാണാം

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments