HomeNewsShortസംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മുന്നൊരുക്കങ്ങൾക്ക് കളക്ടർമാർക്ക് നിർദേശം; ജാഗ്രതപാലിക്കണമെന്നു മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മുന്നൊരുക്കങ്ങൾക്ക് കളക്ടർമാർക്ക് നിർദേശം; ജാഗ്രതപാലിക്കണമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ ഇടയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ പ്രക്ഷുബ്ധമാകുകയുംചെയ്യും. മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ‌്ചയ‌്ക്കുമുമ്ബ് സുരക്ഷിതതീരത്ത് എത്തണം. ആരും കടലില്‍ പോകരുതെന്ന നിര്‍ദേശം തീരദേശത്താകെ ഉച്ചഭാഷിണിയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അറിയിക്കും. പ്രളയബാധിത പ്രദേശങ്ങളില്‍ പൊലീസ‌് മുന്നറിയിപ്പ് നല്‍കും. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍ണമായും വാസയോഗ്യമായിട്ടില്ലാത്തതിനാല്‍ മുമ്ബ് ക്യാമ്ബുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ സജ്ജീകരണം ഒരുക്കണം. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments