HomeNewsLatest News''ഞാൻ പോകുന്നത് ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ഒന്ന് കാണാൻ''; രശ്മി നായർ വീണ്ടും വിവാദങ്ങളിൽ നിറയുന്നു

”ഞാൻ പോകുന്നത് ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ഒന്ന് കാണാൻ”; രശ്മി നായർ വീണ്ടും വിവാദങ്ങളിൽ നിറയുന്നു

ശബരിമല അയ്യപ്പദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതിവിധിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ മറുപടിയുമായി രശ്മി നായര്‍. അരുവിപ്പുറത്തെ പ്രമാണിമാരോട് ‘ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്’ എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് ‘ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്’ എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു എന്നാണ് രശ്മി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശ്രീനാരായണഗുരു, അയ്യങ്കാളി, കൃഷ്ണപിള്ള തുടങ്ങി സ്വയം നവോത്ഥാന ചരിത്രത്തിന്‍റെ ഭാഗമായ ഓരോ മനുഷ്യരും കടന്നു പോയ വഴി എത്രമേല്‍ കഠിനമായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്ന ദിനങ്ങള്‍ ആണ് കടന്നു പോകുന്നത്. അരുവിപ്പുറത്തെ പ്രമാണിമാരോട് “ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്” എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്‍ന്ന് “ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്” എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments