HomeCinemaMovie Newsസ്വന്തം ഭാര്യക്കുറിച്ചുപോലും അയാൾ പറയുന്നത് പച്ചക്കള്ളം: ശ്രീശാന്തിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻകാമുകി; ബിഗ് ബോസ് വിവാദത്തിൽ

സ്വന്തം ഭാര്യക്കുറിച്ചുപോലും അയാൾ പറയുന്നത് പച്ചക്കള്ളം: ശ്രീശാന്തിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻകാമുകി; ബിഗ് ബോസ് വിവാദത്തിൽ

2012 മുതല്‍ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും, ആ കാലയളവില്‍ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും മുൻ കാമുകി നികേഷ പട്ടേല്‍. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേല്‍പിച്ചുവെന്നും നികേഷ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ ബന്ധത്തില്‍ നിന്ന് ഇതു വരെ പുറത്തു കടക്കാന്‍ എനിക്കായില്ല. അത്രമാത്രം മുറിവുകളാണ് ആ ബന്ധം എനിക്കു നല്‍കിയത്.

ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാന്‍ ശ്രീയെ നേരില്‍ കണ്ടിട്ടില്ല. ഏഴുവര്‍ഷം പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. പച്ചക്കളളമാണ് അത്. നികേഷ പട്ടേല്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബ്രേക്കപ്പിനു ശേഷം എല്ലാത്തില്‍ നിന്നും മാറി നടക്കുകയാണ് ഞാന്‍. 2012ല്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രീശാന്ത് ശ്രമിക്കുന്നത്. ശ്രീയുടെ പ്രസ്താവന എന്നെ മുറിപ്പെടുത്തുന്നു. അതു സത്യമാണെങ്കില്‍ അപ്പോള്‍ അയാള്‍ എന്നോട് എന്താണ് ചെയ്തിരുന്നത്. ഇതെന്നെ കൂടുതല്‍ മുറിപ്പെടുത്തുന്നു. നികേഷ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments