HomeCinemaMovie Newsആ പ്രണയത്തിനു പിന്നിൽ സംഭവിച്ചതെന്ത് ? യുവനടി സാനിയ ആ വാർത്തയ്ക്കുപിന്നിലെ സത്യം വെളിപ്പെടുത്തുന്നു

ആ പ്രണയത്തിനു പിന്നിൽ സംഭവിച്ചതെന്ത് ? യുവനടി സാനിയ ആ വാർത്തയ്ക്കുപിന്നിലെ സത്യം വെളിപ്പെടുത്തുന്നു

യുവനായിക സാനിയ അയാപ്പന്റെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സാനിയ ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തായ നകുല്‍ തമ്ബിയുമായി പ്രണയത്തിലാണെന്നു പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ വാര്‍ത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാനിയ.

തങ്ങള്‍ പ്രണയത്തിലല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നുമാണ് സാനിയ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ‘ഈ കാര്യം പറഞ്ഞ് ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മില്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുല്‍ എന്റെ ഒരു ഫ്രണ്ട് മാത്രമാണ്. എപ്പോഴും കൂടെയുള്ള ഒരു വെല്‍വിഷര്‍. എന്റെ ബാഡ് ടൈമിലും ഗുഡ് ടൈമിലും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. അതെക്കുറിച്ച്‌ പറഞ്ഞതിനാണ് ഇത്രയധികം കോലാഹലങ്ങള്‍’. സാനിയ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments