HomeNewsLatest Newsശബരിമല വിഷയം: കല്ലേറില്‍ പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

ശബരിമല വിഷയം: കല്ലേറില്‍ പരിക്കേറ്റ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

ഇന്നലെയുണ്ടായ പ്രതിഷേധത്തിനിടെ പത്തനംതിട്ട പന്തളത്ത് കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്. ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനിടയില്‍ സിപിഐഎം ഓഫിസില്‍നിന്നും കല്ലേറുണ്ടായപ്പോഴാണ് ഇയാള്‍ക്ക് പരിക്കേറ്റത്. പലയിടങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നുണ്ട്. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ക്ക് നേരെയും വ്യാപക അക്രമമുണ്ടായി.

ഹര്‍ത്താലില്‍ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments