HomeCinemaMovie Newsഷൂട്ടിങ്ങിനിടെ മുന്നൂറോളം മുതലകളുള്ള തടാകത്തിൽ നിന്നും നിവിൻ രക്ഷപെട്ടത് അത്ഭുതകരമായി; നടുക്കുന്ന സംഭവം വിവരിച്ച് സംവിധായകൻ...

ഷൂട്ടിങ്ങിനിടെ മുന്നൂറോളം മുതലകളുള്ള തടാകത്തിൽ നിന്നും നിവിൻ രക്ഷപെട്ടത് അത്ഭുതകരമായി; നടുക്കുന്ന സംഭവം വിവരിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്

സാഹസികമായ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. 1830 കാലഘട്ടത്തോട് അനുയോജ്യമായ ലൊക്കേഷനുകളിലാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ ഒരു തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്കുണ്ടായ അനുഭവം വിവരിക്കുകയാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.

‘ശ്രീലങ്കയിലെ ഒരു തടാകമാണ് ഷൂട്ടിങിനായി തിരഞ്ഞെടുത്തത്. ക്രൂവും അഭിനേതാക്കളുമായി അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ അവിടെ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന് പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റ് ഓപ്ഷന്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച്‌ ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്’ – റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

മംഗളൂരുവിലെ കടപ്പ വനത്തില്‍ ഷൂട്ട് ചെയ്യുമ്ബോള്‍ ക്രൂവില്‍ ഒരാളെ പാമ്ബ് കടിച്ചു. വിഷ പാമ്ബുകള്‍ കൊണ്ട് നിറഞ്ഞ ഒരു സ്ഥലമാണിത്. ക്രൂവില്‍ വൈദ്യസഹായം നല്‍കാന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പാമ്ബു കടിയേറ്റ ആള്‍ക്ക് അപായം സംഭവിക്കാതിരുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments