HomeNewsLatest Newsവിമാനത്തിലെ ടോയിലെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുട്ടിയുടെ അമ്മ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

വിമാനത്തിലെ ടോയിലെറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം; കുട്ടിയുടെ അമ്മ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന. വിമാനത്തിലെ ടോയിലെറ്റിനുള്ളില്‍ നിന്നാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പേപ്പര്‍ തിരുകിയതാവാം എന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments