HomeNewsLatest Newsചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ്സിനടിയില്‍പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസ്സിനടിയില്‍പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ലോഫ്‌ളോര്‍ ബസ്സിനടിയില്‍പെട്ട വയോധിക മരിച്ചു. കുറ്റൂര്‍ തലയാര്‍ സ്വദേശിനി ശ്രീദേവി അമ്മ(71)യാണ് മരിച്ചത്. ബസ്സുകള്‍ പുറത്തേക്ക് പോകുന്ന വഴിയില്‍ വളവിലെത്തിയപ്പോള്‍ പിന്നില്‍ നിന്നുമെത്തിയ അടൂരിലേക്കു പോവുന്ന ലോഫ്‌ളോര്‍ ബസ്സിന്റെ അടിയില്‍ പെടുകയായിരുന്നു.ഇവരുടെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ഇതുവഴി എത്തിയ തിരുവല്ല തഹസില്‍ദാരുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments