HomeCinemaMovie Newsആദ്യസിനിമ റിലീസാകുന്നതിനു മുൻപേ പ്രിയ വാര്യർക്ക് ഡ്രസ്സ് ഉയർത്തിപ്പിടിക്കാൻപോലും അസിസ്റ്റന്റ്; കൊന്നു കൊലവിളിച്ച് ട്രോളന്മാര്‍; വീഡിയോ...

ആദ്യസിനിമ റിലീസാകുന്നതിനു മുൻപേ പ്രിയ വാര്യർക്ക് ഡ്രസ്സ് ഉയർത്തിപ്പിടിക്കാൻപോലും അസിസ്റ്റന്റ്; കൊന്നു കൊലവിളിച്ച് ട്രോളന്മാര്‍; വീഡിയോ കാണാം

ഒറ്റ കണ്ണിറുക്കലിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ പെൺകുട്ടിയാണ് പ്രിയ വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത റിലീസ് ആകാനിരിക്കുന്ന ചിത്രം ആഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. ഒരു പ്രമുഖ ചാനലിന്റെ ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിലായിരുന്നു ആരാധകരെ പോലും ഞെട്ടിച്ച് പ്രിയ വാര്യര്‍ എത്തിയത്. അസിസ്റ്റന്റുമാരെ ഉപയോഗിച്ച് ഡ്രസ് പൊക്കിപ്പിടിച്ചായിരുന്നു പ്രിയയുടെ രംഗപ്രവേശം. എന്നാല്‍ ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് പൊക്കി പിടിക്കാന്‍ അസ്സിസ്റ്റന്റ്‌റുമാരെ കണ്ടതോടെ പ്രിയയുടെ വിമര്‍ശകര്‍ക്ക് ഹാലിളകി. പിന്നെ താമസമുണ്ടായില്ല പ്രിയയ്‌ക്കെതിരായ പൊങ്കാല കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. ഒരു മയവുമുണ്ടായില്ല ട്രോളുകള്‍ക്ക്.

”അല്ല ഒന്ന് കണ്ണിറുക്കി കാണിച്ചെന്നും പറഞ്ഞു ഇവളെ ഇത്രക്കും പൊക്കിപ്പിടിച്ചു നടക്കാന്‍ ഇവളാരാ…ഫിലോമിന ഇതിലും അഭിനയ മികവുള്ള നടിയാണല്ലോ മരിച്ചെങ്കിലും അവരുടെ വില പോലും ഈ സാധനത്തിന് കൊടുക്കാന്‍ പറ്റില്ല”.

ഇങ്ങനെയായിരുന്നു മറ്റൊരു കമന്റ്. ‘എന്റെ പൊന്നേ എന്തൊക്കെ കാണണം എന്തൊക്കെ സഹിക്കണം. ഒറ്റ സീനില്‍ തല കാണിച്ചു അത് ഹിറ്റായി അതിനു ഇത്രമാത്രം അഹങ്കരിക്കുന്നത് അപ്പോള്‍ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പലതവണ വാങ്ങിക്കൂട്ടിയ നടന്മാരും നടിമാരും വരെ ഇങ്ങനെ അഹങ്കരിച്ചിട്ടില്ല.’ഇങ്ങനെ പോകുന്നു കമന്റുകള്‍.

പുറത്തിറങ്ങാന്‍ പോകുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് പ്രിയയെ ആഗോള പ്രശസ്തയാക്കിയത്. അറുപതു ലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യരെ പിന്തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments