HomeCinemaMovie News'മീടു'സമൂഹത്തില്‍ ഉണ്ടാക്കിയത് പോസിറ്റീവായ ഫലം; ഡബ്ള്യു സിസി വന്നത് നന്നായി: നിമിഷ സജയൻ മനസ്സ് തുറക്കുന്നു….

‘മീടു’സമൂഹത്തില്‍ ഉണ്ടാക്കിയത് പോസിറ്റീവായ ഫലം; ഡബ്ള്യു സിസി വന്നത് നന്നായി: നിമിഷ സജയൻ മനസ്സ് തുറക്കുന്നു….

സ്വന്തം നിലപാടുകള്‍ ഒരു തുറന്നു പറയാന്‍ ഒരു മടിയുമായില്ലാത്ത യുവനടി കൂടെയാണ് നിമിഷ സജയന്‍. മലയാള സിനിമയില്‍ ഡബ്ല്യു.സി.സിപോലുള്ള കൂട്ടായ്മകള്‍ ശക്തമാകുന്നതിനെയും സമൂഹത്തില്‍ മീടുപോലുള്ള പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതിനെയും പിന്തുണക്കുന്നതായി നിമിഷ സജയന്‍ പറഞ്ഞു .സ്വകാര്യ ഗള്‍ഫ് മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു നടി.
നടിയുടെ വാക്കുകള്‍……

തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറയുന്നതിനെ ലിംഗവിത്യാസങ്ങളോടെ കാണേണ്ടതില്ല. ഒരാള്‍ക്കുള്ള അനുഭവങ്ങള്‍ എന്ന നിലക്ക് അതിെന കാണുകയാണ് വേണ്ടത്. ‘മീടു’സമൂഹത്തില്‍ ഉണ്ടാക്കിയത് പോസിറ്റീവായ ഫലമെന്നാണ് താന്‍ കരുതുന്നത്. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ മാറ്റം കാരണം പുതിയ നടിമാര്‍ക്കൊന്നും സിനിമയില്‍ നിന്ന് ചൂഷണങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ കയ്പ്പുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അത് പറയുന്നതില്‍ നിന്ന് അവരെ തടസപ്പെടുത്തേണ്ട കാര്യവുമില്ല. സാമൂഹിക വിഷയങ്ങളിലും അങ്ങനെ തന്നെയാണ് തെന്‍റ നിലപാട്. ശബരിമല വിഷയം വന്നപ്പോള്‍ താനും പ്രതികരിച്ചിരുന്നു.

താല്‍പ്പര്യമുള്ള സ്ത്രീകള്‍ അവിടേക്ക് പോകെട്ട എന്ന അഭിപ്രായം താന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതിഷ്ടപ്പെടാതെ ചിലര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. മറ്റുചിലര്‍ പിന്തുണക്കുകയും ചെയ്തു. എന്നിരുന്നാലും ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നതിനെയാണ് ഇഷ്ടപ്പെടുന്നതെന്നും നിമിഷ വ്യക്തമാക്കി. നടിമാര്‍ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിെന്‍റ പേരില്‍ അവര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആളുകള്‍ കയറില്ല എന്ന ധാരണ തെറ്റാണ്. നടി പറഞ്ഞ കാര്യം അനിഷ്ടം ഉണ്ടാക്കി എന്നതൊന്നും പ്രേക്ഷകരെ ബാധിക്കില്ല. നല്ല സിനിമയും നല്ല കഥാപാത്രങ്ങളുമാണെങ്കില്‍ ആളുകള്‍ കൃത്യമായും സിനിമ കണ്ടിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments