മാറാട് കലാപം: അന്വേഷണത്തിന് ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മാറാട് കലാപത്തെപ്പറ്റിയുള്ള ഗൂഡാലോചന അന്വേഷിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് പരാതിപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ജസ്റ്റിസ് തോമസ് പി ജോസഫിന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് സിബിഐയുടെ ആവശ്യം. സര്‍ക്കാരിന് ആവര്‍ത്തിച്ച്‌ കത്തയച്ചിട്ടും ഈ രേഖകള്‍ കൈമാറാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണെന്നും രേഖകള്‍ വിട്ട് കിട്ടാന്‍ കോടതി ഇടപെടണമെന്നും സിബിഐ ആവശ്യപ്പെടുന്നു.