ഷൂട്ടിങ്ങിനിടെ നടൻ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്ന് നടിയുടെ ആരോപണം; മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി നടനും

8

മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷും. ട്വിറ്ററിലൂടെയാണ് ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാണ് മീ ടു ക്യാമ്പെയിനിലൂടെ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.

19 വര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് മുകേഷ് ശല്യം ചെയ്തതായി ടെസ് ആരോപിച്ചു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു. അന്നത്തെ മേധാവി ഇടപെട്ട് തന്നെ മാറ്റിയെന്നും ടെസ് വെളിപ്പെടുത്തി. അന്ന് സഹായിച്ചത് തൃണമൂല്‍ നേതാവ് ഡെറക് ഓബ്രയാന്‍ ആണെന്നും വെളിപ്പെടുത്തലില്‍ ടെസ് പറയുന്നു.