HomeTech And gadgetsScienceഗൂഗിൾ പ്ലസ്സിനു പൂട്ട് വീഴുന്നു; സ്വകാര്യ വിവരങ്ങൾ പരസ്യമായത് കാരണം

ഗൂഗിൾ പ്ലസ്സിനു പൂട്ട് വീഴുന്നു; സ്വകാര്യ വിവരങ്ങൾ പരസ്യമായത് കാരണം

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണത്തില്‍ കുടുങ്ങി ഗൂഗിളും. ഗൂഗിളിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ ഗൂഗിള്‍ പ്ലസില്‍നിന്നാണ‌് വിവരങ്ങള്‍ ചോര്‍ന്നത‌്. ഇതിനു പിന്നാലെ ഗൂഗിള്‍ പ്ലസ‌് അടച്ചുപൂട്ടുകയാണെന്ന‌് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക‌് നയിച്ചെന്ന‌് ഗൂഗിള്‍ പറയുന്നു.

സാങ്കേതികപ്പിഴവ‌് മൂലമാണ‌് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക‌് ഡെവലപ്പര്‍മാര്‍ക്ക‌് പ്രവേശനം ലഭിച്ചത‌്. എന്നാല്‍, ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ‌്തിട്ടുണ്ടോ എന്ന‌് പുറത്തുവന്നിട്ടില്ല. അഞ്ച‌ു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ‌് പ്രാഥമിക വിലയിരുത്തല്‍‌. ഉപയോക്താക്കളുടെ ഇ മെയില്‍ വിലാസം, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, തൊഴില്‍ എന്നിവയാണ‌് സാങ്കേതികപ്പിഴവ‌് മൂലം പരസ്യമായത‌്. എന്നാല്‍, മറ്റു വിവരങ്ങളെ പിഴവ‌് ബാധിച്ചിട്ടില്ലെന്നാണ‌് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments