HomeCinemaMovie Newsനിങ്ങൾ കൊന്നത് എന്റെ അനുജനെ, മധു... മാപ്പ്...; ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മമ്മൂട്ടിയുടെ പ്രതികരണം...

നിങ്ങൾ കൊന്നത് എന്റെ അനുജനെ, മധു… മാപ്പ്…; ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ ഒരുകൂട്ടം ആളുകൾ തല്ലിക്കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നടൻ മമ്മൂട്ടി. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നതിന്നു മമ്മൂട്ടി ഫേസ്ബുക്കിലൂടെ ചോദിച്ചു. മനുഷ്യൻ മനുഷ്യനെ ആക്രമിക്കുന്നത് ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്ന് നടൻ പറയുന്നു.

Also read: ഓസ്‌ട്രേലിയയിൽ 457 വിസ പൂർണമായും നിർത്തലാകുന്നു; പകരം ടിഎസ്എസ് വിസ: അറിയേണ്ടതെല്ലാം ഇതാ

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ :

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments