ഇങ്ങനെയാണ് കായംകുളം കൊച്ചുണ്ണി ഉണ്ടായത്…..കൊച്ചുണ്ണിയുടെ മേക്കിങ് വീഡിയോ വൈറൽ; വീഡിയോ കാണാം

നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. 45 കോടിയോളം ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി. പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വീഡിയോ കാണാം