HomeCinemaMovie Newsലൊക്കേഷനിൽ മദ്യപിച്ചെത്തിയ യുവ നടന്‍ വിശാല്‍ നടി കാജലിനെ കയറിപ്പിടിച്ചതായി റിപ്പോര്‍ട്ട്

ലൊക്കേഷനിൽ മദ്യപിച്ചെത്തിയ യുവ നടന്‍ വിശാല്‍ നടി കാജലിനെ കയറിപ്പിടിച്ചതായി റിപ്പോര്‍ട്ട്

ലൊക്കേഷനിൽ മദ്യപിച്ചെത്തിയ യുവ നടന്‍ വിശാല്‍ നടി കാജലിനെ കയറിപ്പിടിച്ചതായി റിപ്പോര്‍ട്ട്. മദ്യലഹരിയിലായിരുന്ന താരം കാജലിന്റെ ശരീരഭാഗത്ത് കയറിപ്പിടിക്കുകയും ഇതേത്തുടര്‍ന്നു ദേഷ്യപ്പെട്ട കാജല്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു എന്നുമാണു വാര്‍ത്ത. ഇതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയാതെ അണിയറക്കാര്‍ പ്രതിസന്ധിയിലായെന്നും വാര്‍ത്തയില്‍ പറയുന്നു. കാജലും വിശാലും ഇതുവരെ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.

 

 

ദേശീയ മാധ്യമങ്ങളും ഇത് ഏറ്റു പിടിച്ചതോടെ വാര്‍ത്ത വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ഇരുവരുടെയും മുഖം കാണാനില്ല. വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ഇവരുടെ ചിത്രം പായുംപുലി എന്ന സിനിമയിലെ ഒരു ഗാനരംഗത്തെയാണ്. ഈ സിനിമ കഴിഞ്ഞ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തിയതാണ്. ചിത്രം വ്യാജമാണെന്ന് വ്യക്തമായെങ്കിലും വാര്‍ത്തയില്‍ കഴമ്ബുണ്ടോ എന്ന അന്വേഷണത്തിലാണ് പപ്പരാസികള്‍.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments