HomeCinemaMovie Newsഏറെ മോഹിപ്പിച്ച ആ ഷർട്ട്‌ അങ്ങിനെ സൈജു കുറുപ്പിൽ നിന്നും ഒടുവിൽ അയാൾ സ്വന്തമാക്കി !

ഏറെ മോഹിപ്പിച്ച ആ ഷർട്ട്‌ അങ്ങിനെ സൈജു കുറുപ്പിൽ നിന്നും ഒടുവിൽ അയാൾ സ്വന്തമാക്കി !

ഇഷ്ടതാരങ്ങളുടെ വസ്ത്രങ്ങളും സ്റ്റൈലുകളും നോക്കി ആ ട്രെന്‍ഡിന്റെ ചുവട് പിടിച്ച്‌ അതേപോലുള്ള വസ്ത്രങ്ങള്‍ ചിലര് വാങ്ങുന്നത് കണ്ടിട്ടില്ലേ? ഹാപ്പി വെഡിംഗ് കണ്ടിറങ്ങിയപ്പോള്‍ അങ്ങനൊരു ആഗ്രഹം തിരുവനന്തപുരം സ്വദേശിയായ അശ്വനി സുശീലനും തോന്നി. ചിത്രത്തില്‍ സൈജു കുറുപ്പ് ഒരു പൂക്കളം ഷര്‍ട്ട് ഇടുന്നുണ്ട്. അതാണ് അശ്വനിയെ ആകര്‍ഷിച്ചത്. സിനിമ കഴിഞ്ഞിറങ്ങുമ്ബോഴും ആ ഷര്‍ട്ട് എങ്ങനെയെങ്കിലും കിട്ടണം എന്നൊരു വാശിയായി. എകദേശമൊക്കെ അത് പോലത്തത് കിട്ടുമായിരിയ്ക്കും പക്ഷേ അത് തന്നെ കിട്ടിയാല്‍ സൂപ്പറായിരിക്കുമെന്ന് അശ്വനിയും വിചാരിച്ചു. പിന്നെ മടിച്ചില്ല ഫേസ്ബുക്കിലൂടെ സാക്ഷാല്‍ സൈജുവിനോട് തന്നെ ഇക്കാര്യം ചോദിച്ചു. ഷര്‍ട്ട് സൈജുവിന്റെ സ്വന്തം തന്നെ. വീട്ടില്‍ അമ്മയോട് ചോദിച്ച്‌ അത് ആര്‍ക്കും കൊടുത്തില്ലെങ്കില്‍ ഷര്‍ട്ട് അശ്വനിക്ക് സ്വന്തമെന്ന് സൈജു ഫേസ്ബുക്കിലൂടെ അറിയിച്ചു. വെറുതെ പറഞ്ഞതായിരിക്കുമെന്ന് വിചാരിച്ചിരുന്ന അശ്വനിയെ ഞെട്ടിച്ച്‌ കൊണ്ട് സൈജു കഴിഞ്ഞ നേരിട്ട് വിളിച്ച്‌ ഷര്‍ട്ട് കയ്യില്‍ കൊടുത്തു. കാര്യം ഒരു ഷര്‍ട്ടാണെങ്കിലും കിട്ടിയ വഴി ഒാര്‍ക്കുമ്ബോ അശ്വിനിക്ക് സന്തോഷം സഹിക്കുന്നില്ല.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments