HomeNewsLatest Newsദേശീയ വനനയത്തിന്റെ പുതുക്കിയ കരട് റിപ്പോര്‍ട്ട് പുറത്തു വന്നു

ദേശീയ വനനയത്തിന്റെ പുതുക്കിയ കരട് റിപ്പോര്‍ട്ട് പുറത്തു വന്നു

ന്യൂഡല്‍ഹി: ദേശീയ വനനയത്തിന്റെ പുതുക്കിയ കരട് റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ടു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ്, പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തുക എന്നിവ ഉള്‍പ്പെടെയുള്ളവ നിര്‍ദേശിക്കുന്ന കരടാണ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

 
ഇന്ത്യയുടെ നാലില്‍ ഒരു ഭാഗം വനപ്രദേശവും മരങ്ങളുമാണ്. ഇതിനെ സംരക്ഷിക്കണമെങ്കില്‍ വനപ്രദേശങ്ങള്‍ വര്‍ധിപ്പിക്കണം. നിലവില്‍ ഇന്ത്യയിലെ വനപ്രദേശങ്ങള്‍ വേണ്ടത്ര കരുതല്‍ നല്‍കാത്തതിനെ തുടര്‍ന്ന് നാശത്തിന്റെ വക്കിലാണ്. വനവിഭാഗത്തിന് ബജറ്റില്‍ അനുവദിക്കുന്ന തുക വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ കാലോചിതമായി ഇതിന്റെ സംരക്ഷണം സാധ്യമാകൂ. ഈ പണം സ്വരൂപിക്കുന്നതിനായി പരിസ്ഥിതി സെസ്, ഗ്രീന്‍ ടാക്‌സ്, കാര്‍ബണ്‍ ടാക്‌സ് എന്നിവ ചുമത്താവുന്നതാണെന്നും കരടില്‍ നിര്‍ദേശിക്കുന്നു.

 

ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ മൂന്നില്‍ ഒരുഭാഗം വനപ്രദേശമാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന കരടില്‍ ജൂണ്‍ 30നകം അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിലവില്‍ 1988ലെ വനനയം മാനദണ്ഡമാക്കിയാണ് വനംവകുപ്പിന്റെ പ്രവര്‍ത്തനം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments