HomeCinemaMovie Newsമണിച്ചിത്രത്താഴിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത എട്ടു കാര്യങ്ങൾ കേൾക്കണോ ? ഇതിൽ ശരിക്കും താരം ഇയാളാണ് !

മണിച്ചിത്രത്താഴിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത എട്ടു കാര്യങ്ങൾ കേൾക്കണോ ? ഇതിൽ ശരിക്കും താരം ഇയാളാണ് !

 

മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. തലമുറകള്‍ക്കിപ്പുറവും ചിത്രത്തെ ആരാധിയ്ക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലും ഉണ്ടാകും. കാലത്തിന്റെ ഹിറ്റ് എന്നതിനപ്പുറം, അതൊരു ഇന്റസ്ട്രിയുടെ വിജയമാണ്. അത്രയേറെ ഭാഷകളില്‍ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.

 

 

 

എന്നാല്‍ ചിത്രത്തിലെ ശരിയ്ക്കും ഹീറോ ഡോ. സണ്ണിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ അല്ല. എന്തെന്നാല്‍ ക്ലൈമാക്‌സില്‍ ചിത്രത്തെ രക്ഷിച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയാണ് സിനിമയെ സംബന്ധിച്ച് ശരിയ്ക്കും ഹീറോ. ചിത്രത്തെകുറിച്ച് നിങ്ങള്‍ക്കറിയാന്‍ സാധ്യതയില്ലാത്ത എട്ട് കാര്യങ്ങള്‍ ഇതാ…

 

 

മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സ് ഐഡിയ എഴുത്തുകാരന്‍ മധു മുട്ടത്തിന്റെയോ സംവിധായകന്‍ ഫാസിലിന്റെയും സെക്കന്റ് യൂണിറ്റ് സംവിധായക സംഘത്തിന്റെയോ മോഹന്‍ലാലിന്റെയോ ഒന്നുമല്ല, സുരേഷ് ഗോപിയുടെയാണ്. ക്ലൈമാക്‌സില്‍ പലക മറിച്ചിടാം എന്ന് ഐഡിയ മുന്നോട്ട് വച്ചത് സുരേഷ് ഗോപിയാണ്.

 

 

 

മലയാളത്തില്‍ ആദ്യമായും അവസാനമായും ഒരു സെക്കന്റ് യൂണിറ്റ് സംവിധായക സംഘം ഉണ്ടായത് ഈ ചിത്രത്തിന് വേണ്ടിയാണ്. പ്രിയദര്‍ശന്‍, സിദ്ദിഖ് – ലാല്‍, സിബി മലയില്‍ തുടങ്ങിയവരാണ് സെക്കന്റ് യൂണിറ്റ് സംവിധായകര്‍. ചിത്രത്തിലെ പല പ്രധാന രംഗങ്ങളും, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങള്‍ സംവിധാനം ചെയ്തത് ഈ സംഘമാണ്.

 

 

 

അല്ലിയുടെ ചെറുക്കനായ മഹാദേവനെ അവതരിപ്പിയ്ക്കാന്‍ ആദ്യം വിളിച്ചിരുന്നത് നര്‍ത്തകന്‍ കൂടെയായ നടന്‍ വിനീതിനെ ആയിരുന്നു. എന്നാല്‍ അന്ന് വിനീതിന് മണിച്ചിത്രത്താഴിന് നല്‍കാന്‍ ഡേറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കന്നട നടനായ ശ്രീധറിനെ സമീപിച്ചത്.

 

 

 

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൃപ്പൂണിത്തുറയിലെ ഹില്‍ പാലസ് ആണ്. മാടമ്പള്ളി തറവാടായി ചിത്രീകരിച്ചത് ഹില്‍ പാലസ് ആണ്. എന്നാല്‍ ചിത്രത്തില്‍ കാണുന്ന തെക്കിനി ഷൂട്ട് ചെയ്ത് ഇവിടെയല്ല. തിരുവനന്തപുരത്തെ പത്മനാഭപുരം പാലസാണ് ചിത്രത്തില്‍ കാണുന്ന, നാഗവല്ലിയും കാര്‍ണോരുമുള്ള തെക്കിനി.

 

 

 
ഏറ്റവും കൂടതല്‍ റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമയാണ് മണിച്ചിത്രത്താഴ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലേക്ക് ഈ ഫാസില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

 

 

 

ഭാഗ്യ ലക്ഷ്മിയാണ് ശോഭന ഗംഗ എന്ന കഥാപാത്രമാകുമ്പോഴുള്ള ശബ്ദം നല്‍കിയത്. നാഗവല്ലിയായി മാറുമ്പോഴുള്ള തമിഴ് സംഭാഷണത്തിന് ശബ്ദം നല്‍കിയത് ദുര്‍ഗ്ഗ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്.

 

 

 

1993 ല്‍ റിലീസ് ചെയ്ത ചിത്രം 365 ദിവസം പ്രദര്‍ശനം നടത്തി. ഇന്നും ഈ റെക്കോഡ് മറികടക്കാന്‍ മറ്റൊരു ചിത്രത്തിന് കഴിഞ്ഞിട്ടില്ല. സാമ്പതിക ലാഭവും ചിത്രം നേടി.

അറിയാതെ കെണിയിൽ വീഴുന്ന ബാല്യങ്ങൾ…… കാണാതാകുന്ന നമ്മുടെ കുട്ടികൾക്ക് എന്തു സംഭവിക്കുന്നു ? ഇതാ ഒരു സംഭവ കഥ !!

ഇനി ഞായറാഴ്ച പെട്രോൾ അടിക്കാൻ പമ്പിലേക്കു പോവല്ലേ ……. പണി കിട്ടും ! ഇത് മോദിയുടെ തീരുമാനപ്രകാരമാണ്…..

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments